രാഷ്ട്രീയ മേഖലയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന ആരോപണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്: മന്ത്രി ആർ ബിന്ദു

 യുവനേതാവിനെതിരായ ആരോപണത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രംഗത്ത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് ഗുരുതരമായ കാര്യമാണ്, ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒന്നാണിതെന്നും ആര്‍ ബിന്ദു പറഞ്ഞു.

യുവനേതാവ് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രസ്ഥാനം ഇതിന് നടപടിയെടുക്കണം, അദ്ദേഹത്തിന് സ്വയം തെറ്റാണെന്ന് തോന്നാത്ത നിലയില്‍ ധാര്‍മികതയെക്കുറിച്ച് പറയാന്‍ കഴിയില്ലെന്നും ബിന്ദു വ്യക്തമാക്കി. രാഷ്ട്രീയ മേഖലയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന ആരോപണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഹു കെയെഴ്സ് മനോഭാവക്കാരോട് ധാര്‍മികതയെക്കുറിച്ച് പറഞ്ഞിട്ട് എന്തുകാര്യം എന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

21-Aug-2025