വിവാഹ വാഗ്ദാനം നല്‍കി പീഡനം; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പീഡനക്കേസില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തംഗം അറസ്റ്റില്‍. വിവാഗവാഗ്ദാനം നല്‍കി ലോഡ്ജിലെത്തി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍ ജമാല്‍ ആണ് അറസ്റ്റിലായത്.

കോണ്‍ഗ്രസ് പള്ളിക്കല്‍ മണ്ഡലം പ്രസിഡന്റാണ് മുഹമ്മദ് അബ്ദുള്‍ ജമാല്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തേഞ്ഞിപ്പലം പൊലീസിലാണ് യുവതി പരാതി നല്‍കിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

21-Aug-2025