'കൊണ്ടു നടന്നതും നീയേ ഷാഫി, കൊണ്ടുപോയി കൊല്ലിച്ചതും നീയേ സതീശാ'..; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പി സരിൻ
അഡ്മിൻ
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ സിപിഎം നേതാവ് ഡോ. പി സരിൻ. കേരളത്തിന്റെ പ്രജ്വല്‍ രേവണ്ണയാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നാണ് സരിൻ്റെ വിമര്‍ശനം. കൊണ്ടു നടന്നതും നീയേ ഷാഫി, കൊണ്ടുപോയി കൊല്ലിച്ചതും നീയേ സതീശാ എന്നും പി സരിൻ പരിഹസിച്ചു.ശബ്ദമില്ലാത്ത കോൺഗ്രസുകാർക്ക് വേണ്ടിയാണ് ഞാൻ ശബ്ദിച്ചത്.
കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ നേതാക്കൾക്ക് വേണ്ടി വിഢികളാകുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇനിയും തെളിവുകൾ പുറത്തുവരും. ഷാഫിയ്ക്ക് നേരത്തെ രാഹുലിനെതിരെ പരാതി കിട്ടിയിരുന്നോ? രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരിക്കെ ഷാഫിയ്ക്ക് എത്ര സ്ത്രീകളുടെ പരാതി കിട്ടി ? എന്നീ ചോദ്യങ്ങളും സരിന്‍ ഉയര്‍ത്തുന്നു.
തെമ്മാടിക്കൂട്ടമായി കോൺഗ്രസ് മാറി. ഒരാൾ രാജിവച്ചാൽ കോൺഗ്രസ് പ്രശ്നത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് കരുതണ്ടയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുലിൻ്റെ മേന്മ വ്യക്തമാക്കണം. പാലക്കാട്ടെ ജനങ്ങളുടെ തലയിലേക്ക് രാഹുലിനെ കെട്ടിവെച്ചത് പ്രതിപക്ഷ നേതാവും ഷാഫിയുമാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.