വി ഡി സതീശന്റെ ഞെട്ടുന്ന വാര്‍ത്തയില്‍ സിപിഐഎമ്മിന് ഒരു ഭയവും ഇല്ല: എംവി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സിപിഐഎമ്മിന് നല്‍കിയ മുന്നറിയിപ്പിനെ കുറിച്ച് അറിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . സൈബര്‍ അറ്റാക്കുകള്‍ ആര് നടത്തുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വി ഡി സതീശന്റെ ഞെട്ടുന്ന വാര്‍ത്തയില്‍ സിപിഐഎമ്മിന് ഒരു ഭയവും ഇല്ല. ബോംബുകള്‍ വീണുകൊണ്ടിരിക്കുന്നത് കോണ്‍ഗ്രസിലാണ്. കേസിനേക്കാള്‍ പ്രധാനപ്പെട്ട തെളിവുകള്‍ വന്നതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്തതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

മുകേഷ് എംഎല്‍എയുടെ കേസ് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ളത്. മുകേഷ് രാജിവെക്കേണ്ടതില്ല. കേസിന്റെ വിധി വരുമ്പോള്‍ പറയാം. രാഹുല്‍ രാജിവെക്കാത്തത് ക്രിമിനല്‍ മനസുള്ളതുകൊണ്ടാണ്. അദ്ദേഹത്തിന് ചുറ്റും വോയിസ് റെക്കോര്‍ഡുകളും കേട്ടാല്‍ തന്നെ അറിയാം എത്ര ക്രൂരമാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

26-Aug-2025