എ ഐ ക്യാമറയ്ക്കെതിരായ ആരോപണത്തിൽ വി ഡി സതീശന് തിരിച്ചടി

എ ഐ ക്യാമറയ്ക്കെതിരായ ആരോപണത്തിൽ വി ഡി സതീശന് തിരിച്ചടി. എഐ ക്യാമറയിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തല എംഎൽഎയും നൽകിയ പൊതുതാത്പര്യഹർജി ഹൈക്കോടതി തള്ളി.

ക്യാമറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ചായിരുന്നു ഇവർ ഹർജി നൽകിയിരുന്നത്. എന്നാൽ സർക്കാർ നിലപാടിന് കോടതിയുടെ അംഗീകാരം ലഭിക്കുകയായിരുന്നു. അഴിമതി ആരോപിക്കുന്നതിൽ തെളിവില്ലെന്ന് കോടതി പറഞ്ഞു. കരാറിൽ കോടതി ഇടപെടുന്നില്ല എന്നും അറിയിച്ചു.

27-Aug-2025