ഊരും പേരുമില്ലാത്ത രാഷ്ട്രീയ പാർട്ടികൾക്ക് 4300 കോടി രൂപ സംഭാവന: തെര. കമ്മീഷനെതിരെ വീണ്ടും രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രം​ഗത്ത്. ആർക്കുമറിയാത്ത പത്ത് രാഷ്ട്രീയപാർട്ടികൾ കോടികൾ തെരഞ്ഞെടുപ്പ് ഫണ്ടായി കൈപ്പറ്റിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.ഗുജറാത്തിലാണ് ആർക്കുമറിയാത്ത രാഷ്ട്രീയ പാർട്ടികളുള്ളത്.

4300 കോടി രൂപ ഈ പാർട്ടികൾക്ക് ഫണ്ടായി ലഭിച്ചു. 39 ലക്ഷം രൂപമാത്രമാണ് ചെലവായി രേഖകളിൽ കാണിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതേ കുറിച്ച് അന്വേഷണം നടത്തിയിരുന്നോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ഇക്കാര്യത്തിലും തന്നോട് സത്യവാങ് മൂലം ആവശ്യപ്പെടുമോയെന്നും രാഹുൽ പരിഹസിച്ചു.

27-Aug-2025