ശബരിമല ഹാർത്തൽ അക്രമങ്ങളിലെ നഷ്ടം നേതാക്കൾ അടക്കമുള്ളവരിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി
അഡ്മിൻ
കൊച്ചി: ശബരിമല വിഷയത്തിൽ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ ഉണ്ടായ നഷ്ടം നേതാക്കളിൽനിന്നു ഈടാക്കണമെന്ന ഹർജിയിൽ ടി പി സെൻകുമാറിനും കെ എസ രാധാകൃഷ്ണനുമടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്. തൃശൂര്‍ സ്വദേശി ടി. എന്‍ മുകുന്ദനാണ് ഇത് സംബന്ധിച്ച് കോടതിയെ സമീപിച്ചത്. ഹര്‍ത്താലിനിടെയുണ്ടായ നഷ്ടം നേതാക്കളില്‍ നിന്ന് ഈടാക്കണമെന്നും, ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നിജപ്പെടുത്താനും വിതരണം ചെയ്യാനുമായി ക്ലെയിം കമീഷണറെ നിയമിക്കുന്നതടക്കം വിവിധ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
ശബരിമല കര്‍മ സമിതി അധ്വാനം ചെയ്ത ഹർത്താലിൽ ബി.ജെ.പി, ഹിന്ദുഐക്യ വേദി,ആര്‍.എസ്.എസ് എന്നി സംഘടനകളും ഒത്തുചേർന്ന് ഹര്‍ത്താലിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പക്കലും നിയമവാഴ്ച തകർക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ഹരജി. ഹർത്താലും അതിനെ മറവിൽ നടന്ന ആക്രമണങ്ങളും ആസൂത്രിതമാണെന്നും ഹർജിയിൽ പറയുന്നു.
കെ സുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, പി.കെ കൃഷ്ണദാസ്, ഒ.രാജഗോപാല്‍, പി.ഇ.ബി മേനോന്‍, കെ പി ശശികല, എസ് ജെ ആര്‍ കുമാര്‍, കെ എസ് രാധാകൃഷ്ണന്‍, ഡോ. ടി.പി സെന്‍കുമാര്‍, ഗോവിന്ദ് ഭരതന്‍, പി ശ്രീധരന്‍ പിള്ള എന്നിവരാണ് എതിർകക്ഷികൾ. ഹര്‍ത്താലില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടികള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു .