മധ്യപ്രദേശില്‍ സർക്കാരിനെ മറിക്കാൻ കോഴ വാഗ്‌ദാനം ചെയ്തു ബി ജെ പി.
അഡ്മിൻ
മധ്യപ്രദേശ്: മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ മറിച്ചിടാൻ കോൺഗ്രസ് എം.എല്‍.എയ്ക്ക് ബി ജെ പി നൂറു കോടി രൂപ വാഗ്‌ദാനം ചെയ്തെന്നു മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ്. മൊറേന ജില്ലയിലെ സബൽഗാർഹിലെ കോൺഗ്രസ് എം എൽ എ ആയ ബൈജ്‌നാഥ് കുശ്വായ്ക്കാണ് പണം വാഗ്‌ദാനം ചെയ്തത്. ബി ജെ പി എൽ എൽ എ നാരായൺ ത്രിപാട്ടി ബൈജ്‌നാഥിനെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ബി ജെ പി യുടെ മുൻ മന്ത്രിമാരായ നരോത്തം മിശ്ര വിശ്വാസ് സാരംഗി എന്നിവരുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കുകയും ചെയ്തു. അവിടെവച്ചാണ് ബൈജ് നാഥ്‌നു സർക്കാരിനെ മറിച്ചിടാൻ നൂറു കോടി വാഗ്ദാനം ചെയ്തത്, കൂടാതെ ബി ജെ പി മന്ത്രിസഭ രൂപീകരിക്കുകയാണെങ്കിൽ അതിൽ ഒരു മന്ത്രി സ്ഥാനവും അദ്ദേഹത്തിന് വാഗ്ദാനം ചെയ്തു. തങ്ങളോടൊപ്പം ചാർട്ടേർഡ് വിമാനത്തിൽ ഉടനെ പുറപ്പെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബൈജ് നാഥ് ഒന്നിനും വഴങ്ങിയില്ലന്നു ദിഗ് വിജയ് സിംഗ് പറഞ്ഞു.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ബി ജെ പി രംഗത്തെത്തി. കുറെ നാളുകളായിട്ട് ദിഗ് വിജയ് സിഗ് ഇതുപോലെയുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്, ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും മിശ്ര ആരോപിച്ചു്.