മറ്റത്തൂരിൽ ബിജെപി പിന്തുണയെ എതിര്‍ത്തയാളെ സ്വാധീനിക്കാന്‍ ശ്രമിച്ച് വിമത നേതാക്കള്‍

മറ്റത്തൂരിലെ കോൺഗ്രസ്–ബിജെപി സഖ്യവുമായി ബന്ധപ്പെട്ട് ബിജെപി പിന്തുണയെ എതിര്‍ത്ത പഞ്ചായത്തംഗത്തെ സ്വാധീനിക്കാൻ വിമത നേതാക്കൾ ശ്രമിച്ചതായി ആരോപണം. പഞ്ചായത്തംഗം അക്ഷയ് സന്തോഷിനോട് തങ്ങളോടൊപ്പം നിൽക്കണമെന്നും, ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് തുറന്നുപറയണമെന്നും വിമത നേതാവ് ടി. എം. ചന്ദ്രൻ ആവശ്യപ്പെട്ടതായി ശബ്ദരേഖ വ്യക്തമാക്കുന്നു.

വിവാദമായ മറ്റത്തൂർ കൂട്ടക്കൂറുമാറ്റത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇടപെട്ട് അനുനയ നീക്കം പുരോഗമിക്കുന്നതിനിടെയാണ് വിമത നേതാക്കളെ വെട്ടിലാക്കുന്ന ശബ്ദരേഖ പുറത്തുവന്നത്. ബിജെപി ബന്ധത്തെ തുറന്നടിച്ച് തള്ളിപ്പറഞ്ഞ പഞ്ചായത്തംഗം അക്ഷയ് സന്തോഷിനെ സ്വാധീനിക്കാൻ ടി. എം. ചന്ദ്രൻ ശ്രമിക്കുന്നതിന്റെ തെളിവാണ് ഈ ശബ്ദരേഖയെന്ന് റിപ്പോർട്ട് ചെയ്യുന്നു.

തങ്ങളോടൊപ്പം നിൽക്കണമെന്നും, ബിജെപിയുമായി ബന്ധമില്ലെന്ന് പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കണമെന്നും ചന്ദ്രൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും അക്ഷയ് സന്തോഷ് അത് നിരാകരിക്കുന്നതായി ശബ്ദരേഖയിൽ വ്യക്തമാകുന്നു. ഒരുമിച്ചെടുത്ത തീരുമാനത്തിൽ ഭയപ്പെടേണ്ടതില്ലെന്നും, ഒന്നിച്ച് നിൽക്കണമെന്നും ചന്ദ്രൻ പറയുമ്പോൾ, ബിജെപി ബന്ധത്തിന് തയ്യാറല്ലെന്നും ആവശ്യമെങ്കിൽ പഞ്ചായത്ത് അംഗത്വം രാജിവെക്കാമെന്നുമാണ് അക്ഷയ് മറുപടി നൽകുന്നത്.

01-Jan-2026