ബലാത്സംഗ കേസിൽ രാഹുലിൻ്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയിൽ അതിജീവിത
അഡ്മിൻ
ബലാത്സംഗ കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തൻ്റെ ഭാഗം കൂടി കേൾക്കണമെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. രാഹുലിനെതിരായ ആദ്യകേസിലെ അതിജീവിതയാണ് കോടതിയെ സമീപിച്ചത്.
കേസിൽ കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് മുൻകൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ കേസിൽ പരാതിക്കാരിയുടെ എല്ലാ വാദങ്ങളും പരിഗണിച്ചു കൊണ്ടാണ് കീഴ്കോടതി ജാമ്യഹര്‍ജി തള്ളിയത്. നിലവിൽ രണ്ടാം കേസിൽ മാത്രമാണ് രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്.
പിന്നീട് മുൻകൂര്‍ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയിൽ വന്നപ്പോള്‍ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞിരുന്നു. ജാമ്യഹര്‍ജിയിൽ തീരുമാനുമുണ്ടാകുന്നത് വരെ അറസ്റ്റ് തടഞ്ഞുകൊണ്ടുളള ഉത്തരവ് നീട്ടുകയും ചെയ്തു. നാളെ മുൻകൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കവേയാണ് അതിജീവിത ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്നാണ് അതിജീവിത കോടതിയെ അറിയിച്ചിരിക്കുന്നത്.