തന്ത്രി കണ്ഠരര് രാജീവരിനെതിരെ നിർണയാക തെളിവുകൾ എസ്ഐടിക്ക്

ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരിനെതിരെ നിർണയാക തെളിവുകൾ എസ്ഐടിക്ക് ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ ശക്തനാക്കിയത് തന്ത്രിയെന്നു തെളിവുകള‍ും നിർണായക മൊഴികളും ലഭിച്ചു. കണ്ഠരര് രാജീവരുടെ ബെം​ഗളൂരു, ചെന്നൈ യാത്രകളിലും സംശയമുണ്ട്.

പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരുമായി തന്ത്രിക്ക് ബന്ധമുണ്ടെന്ന വിവരവും അന്വേഷണത്തിലാണ്. ശബരിമലയിലെ ജീവനക്കാരുടെ മൊഴികളും തന്ത്രിക്ക് എതിരായി എസ്ഐടിക്ക് ലഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാർ സ്വർണക്കൊള്ളയിൽ അറസ്റ്റിലാകും മുമ്പേ നടത്തിയ പ്രതികരണം തന്ത്രി കണ്ഠരര് രാജീവരെ സംശയനിഴലിലാക്കായിരുന്നു.

സ്വർണപ്പാളികൾ പുറത്തുകൊണ്ടുപോകാൻ അനുവാദം നൽകി തന്ത്രി നൽകിയ കുറിപ്പിലും ദുരൂഹതകൾ ഉയർന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാം, എന്നാൽ കൊണ്ടുവന്നത് താനല്ല എന്നായിരുന്നു കണ്ഠരര് രാജീവരുടെ മൊഴി. പൂജാരിയുടെ സഹായി എന്ന നിലയിലും വഴിപാടുകൾ നടത്തുന്ന ഭക്തൻ എന്ന നിലയിലുമാണ് പരിചയമെന്നുമായിരുന്നു മൊഴി. ‌

എന്നാൽ മറ്റ് മൊഴികളുമായി വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിലെ തന്ത്രിയുടെ കുറിപ്പും സംശയം ബാക്കിയാക്കി. ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞെന്നായിരുന്നു കുറിപ്പ്. എന്നാൽ സ്വർണം പൊതിയുകയായിരുന്നു എന്ന വസ്തുത കുറിപ്പിലും ഉണ്ടായില്ലെന്ന് അന്നേ എസ്ഐടി വിലയിരുത്തിയിരുന്നു.

09-Jan-2026