ജാമ്യവ്യവസ്ഥ ലംഘിച്ച രാഹുൽ ഈശ്വറിന് നോട്ടീസയച്ച് കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയെ ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും അവഹേളിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിന് നോട്ടീസ്. അധിക്ഷേപ കേസ് പ്രതിയായ രാഹുൽ ഈശ്വറിന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് നോട്ടീസ് അയച്ചത്. ജനുവരി 19ന് നേരിട്ടോ അഭിഭാഷകൻ മുഖേനെയോ ഹാജരാകണം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയെ അവഹേളിച്ച കേസിലാണ് രാഹുലിന് നോട്ടീസ്. തന്നെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചുവെന്നും, ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അതിജീവിത പരാതി നൽകിയത്. ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത പ്രത്യേക അന്വേഷണസംഘം മേധാവി ജി. പൂങ്കുഴലിക്കാണ് പരാതി നൽകിയത്.

12-Jan-2026

ന്യൂസ് മുന്‍ലക്കങ്ങളില്‍

More