എൽഡിഎഫ് കെട്ടുറപ്പോടെ തിരുഞ്ഞെടുപ്പിനെ നേരിടാൻ സജ്ജം: എംഎ ബേബി

ജോസ് കെ മാണി എൽഡിഎഫിൽ സജീവമാണെന്നും ഊഹാപോഹങ്ങൾക്ക് സാഹചര്യമില്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ പള്ളികൾക്കെതിരായ ആക്രമണങ്ങള ഒന്നിച്ചുള്ള പ്രതിഷേധത്തിന് കേരള കോൺഗ്രസുമുണ്ട്.തെരഞ്ഞെടുപ്പിൽ സീറ്റുകൾ വെച്ചുമാറണമോയെന്നത് എൽഡിഎഫ് തീരുമാനിക്കും. അതിനുശേഷം സ്ഥാനാർഥികളെ തീരുമാനിക്കും.

യുഡിഎഫിലെപോലെ പ്രശ്നങ്ങൾ എൽഡിഎഫിലില്ല. എൽഡിഎഫ് കെട്ടുറപ്പോടെ തിരുഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് മുഖ്യമന്ത്രിയുടെ പ്രതിഷേധ സമരത്തിൽ ജോസ് കെ മാണി പങ്കെടുക്കാതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിലാണ് ജോസ് കെ മാണി എൽഡിഎഫിൽ തുടരുമെന്നും എൽഡിഎഫിനൊപ്പം ആണെന്നും എം എ ബേബി ആവർത്തിച്ചത്.

12-Jan-2026

ന്യൂസ് മുന്‍ലക്കങ്ങളില്‍

More