രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്ക് വ്യത്യസ്ത രീതിയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയോട് വ്യത്യസ്തമായ രീതിയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ വിഷയത്തിൽ താൻ അനുഭവിച്ച മാനസിക സംഘർഷങ്ങൾ വിശദീകരിച്ച് ആദ്യ പരാതിക്കാരി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലെ വരികൾ പ്രിന്റ് ചെയ്ത കപ്പ് കൈവശം വെച്ച മുഖ്യമന്ത്രിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

‘ലവ് യൂ ടു മൂൺ ആൻഡ് ബാക്ക്’ എന്ന വാചകമാണ് കപ്പിൽ അച്ചടിച്ചിരിക്കുന്നത്. ഭൂമിയിൽ പിറക്കാതെ പോയ, തനിൽ നിന്ന് ബലമായി പറിച്ചുമാറ്റപ്പെട്ട മാലാഖക്കുഞ്ഞിനെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിന്റെ അവസാനത്തിലാണ് അതിജീവിത ഈ വാചകം ഉപയോഗിച്ചിരുന്നത്. കുഞ്ഞിനോടുള്ള അതീവ സ്നേഹം പ്രകടിപ്പിക്കാനായിരുന്നു ഈ പരാമർശം.

മുഖ്യമന്ത്രിയുടെ ചിത്രം വ്യാപകമായി ശ്രദ്ധ നേടുന്നതിനിടെ, അതിജീവിതയും ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു. കപ്പിലെ വാക്കുകൾ തന്റെ ഉള്ളിൽ നിന്നു വേർപെട്ടുപോയ ഒരു ജീവന്റെ തുടിപ്പാണ് പ്രതിഫലിപ്പിക്കുന്നതെന്ന് യുവതി കുറിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ഭ്രൂണഹത്യയ്ക്ക് നിർബന്ധിച്ചുവെന്ന അടക്കമുള്ള ആരോപണങ്ങളാണ് യുവതി പരാതിയിൽ ഉന്നയിച്ചിരുന്നത്.

12-Jan-2026

ന്യൂസ് മുന്‍ലക്കങ്ങളില്‍

More