രാഹുൽ എംഎൽഎ പദവിയിൽ തുടരാനുള്ള അർഹത സ്വയം നഷ്ടപ്പെടുത്തി: വിഎം സുധീരൻ

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തി കഴിഞ്ഞെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. എത്രയും പെട്ടെന്ന് ആ സ്ഥാനം ഒഴിയുന്നുവോ അത്രയും നല്ലതെന്നും ആരെങ്കിലും പറയുന്നത് കാത്തു നില്‍ക്കാതെ രാജിവെയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ഒരു തരത്തിലുള്ള ആക്ഷേപങ്ങള്‍ക്കും ഇടവരുത്തരുത്. ലൈംഗിക കുറ്റകൃത്യം ഒരിക്കലും ഭൂഷണമല്ല. കേരള സമൂഹത്തിനും നിയമസഭയ്ക്കും അപമാനമാണ്. രാജി നിയമവശങ്ങള്‍ പരിശോധിച്ച് നടപടി എടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ത്സംഗക്കേസില്‍ ഇന്നലെയാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലായിരുന്നു അറസ്റ്റ്.

12-Jan-2026

ന്യൂസ് മുന്‍ലക്കങ്ങളില്‍

More