കർഷകദ്രോഹം; പെപ്‌സികോയുടെ ജങ്ക്ഫുഡ് ബഹിഷ്‌ക്കരിച്ച് സോഷ്യൽ മീഡിയ
അഡ്മിൻ
പെപ്‌സികോ കമ്പനി ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് ഇനം കൃഷി ചെയ്തതില്‍ ഗുജറാത്തിലെ കര്‍ഷകര്‍ക്ക് പിഴ ചുമത്തിയ സംഭവത്തില്‍ ലെയ്‌സ് ബോയ്‌കോട്ട് ക്യാമ്പനിയിനിങ്ങിനൊരുങ്ങി സോഷ്യല്‍ മീഡിയ.
ലെയ്‌സ് എന്ന ബ്രാന്‍ഡ് നാമത്തില്‍ പെപ്‌സികോ ഇന്ത്യയില്‍ വില്‍ക്കുന്ന പൊട്ടറ്റോ ചിപ്പ്‌സ് ഉണ്ടാക്കുന്ന ഇനം ഉരുളക്കിഴങ്ങ് തങ്ങളുടെ കൃഷിയിടത്തില്‍ ഉദ്പാദിപ്പിച്ചുവെന്നതിന്റെ പേരില്‍ വെറും 34 ഏക്കറില്‍ കൃഷി ചെയ്യുന്ന 9 ഓളം ഗുജറാത്തി കര്‍ഷകര്‍ക്കെതിരെയാണ് കോടതിയുടെ ഉത്തരവ്.
തങ്ങളുടെ ലെയ്സ് ചിപ്‌സ് നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങാണ് ഈ കര്‍ഷകര്‍ കൃഷിയിറക്കിയതെന്നും അത് ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും തങ്ങള്‍ക്കാണ് നിയമപരമായ അവകാശമെന്നുമാണ് പെപ്‌സികോ പറയുന്നത്. അതേസമയം കമ്പനി ഉന്നയിക്കുന്ന വിധത്തിലുള്ള നിയമ പ്രശ്‌നങ്ങളെക്കുറിച്ച് കര്‍ഷകരില്‍ പലര്‍ക്കും അറിവില്ല. പ്രാദേശികമായി വിത്തു ലഭിച്ചപ്പോൾ കൃഷിയിറക്കിയ കർഷകരാണ് കേസിൽ കുടുങ്ങിയത്
പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട്- 2001 പ്രകാരം തങ്ങൾ സ്വന്തമാക്കിയ സങ്കര ഇനം ഇരുളൻ കിഴങ്ങാണ് എഫ് എൽ 2027 എന്ന് പെപ്‌സി അവകാശപ്പെടുന്നു. പെപ്സിയുമായി കരാറുള്ള കർഷർക്ക് മാത്രമാണ് ഈ ഇനം ഉൽപാദിപ്പിക്കുവാൻ അനുമതി നൽകിയിട്ടുള്ളത്. ഈ കർഷകർ വ്യാവസായികമായി കൃഷിചെയ്യുന്ന ഉരുളക്കിഴങ്ങ് പെപ്‌സിക്ക് മാത്രമെ വിൽക്കാവൂ എന്ന നിബന്ധനയും ഉണ്ട്. 2009ലാണ് ഈ ഇനം ഉരുളക്കിഴങ്ങ് ഇന്ത്യയിൽ ഉൽപാദിപ്പിക്കാൻ തുടങ്ങിയത്.
പെപ്‌സിയുടെ പരാതിയിൽ ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്നതും വില്‍പന നടത്തുന്നതും താല്‍കാലികമായി തടഞ്ഞുകൊണ്ട് ഗുജറാത്തിലെ മൂന്നു കര്‍ഷകര്‍ക്ക് അഹമ്മദാബാദിലെ പ്രത്യേക കോടതി കഴിഞ്ഞ ആഴ്ച നോട്ടീസ് നല്‍കി . ഇതേ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് അന്വേഷണ സമിതിയെയും കോടതി നിയോഗിച്ചിട്ടുണ്ട്.കേസ് വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും. 1.05 കോടി രൂപ ഓരോ കര്‍ഷകരും നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ആവശ്യം.
കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം അനുകൂലമായ പേറ്റന്റ് നിയമങ്ങള്‍ കര്‍ഷകരക്കെമുള്ള സാധാരണ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെ പോലും നിഷേധിക്കാന്‍ ശ്രമിക്കുകയാണ്. അതേസമയം, ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതിന് പിന്നാലെ കര്‍ഷകര്‍ പ്രതിഷേധിച്ചു.
സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് പെപ്‌സികോ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.എഫ്.എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട്2001 പ്രകാരം തങ്ങള്‍ക്കാണെന്നാണ് കമ്പനി പറയുന്നത്.
അതേസമയം പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്തതെന്നും കമ്പനി ഉന്നയിക്കുന്ന വിധത്തിലുള്ള നിയമ പ്രശ്‌നങ്ങളെക്കുറിച്ച് കര്‍ഷകരില്‍ പലര്‍ക്കും അറിയില്ലെന്നും വഡോദരയിലെ കര്‍ഷക കൂട്ടായ്മയുടെ ഭാരവാഹിയായ കപില്‍ ഷാ പറഞ്ഞു. പ്രത്യേക ഇനം ഉരുളക്കിഴങ്ങ് പോലെ കുത്തകകൾ കൈവശമാക്കിയിട്ടുള്ള മറ്റ് ബ്രൻഡഡ് വിത്തുകൾക്കും വിളകൾക്കും ഈ നിയമനടപടി നേരിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് കർഷകരെന്നും അദ്ദേഹം പറഞ്ഞു.
മൂന്നോ നാലോ ഏക്ര ഭൂമിയിൽ കൃഷിയിറക്കിയ സാധാരണ കർഷകരാണ് നടപടി നേരിടേണ്ടിവരുന്നത്. സമര രംഗത്തുള്ള കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള കർഷക നേതാക്കളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തുണ്ട്. സോഷ്യൽ മീഡിയ നീതിക്കായുള്ള കര്‍ഷകസമരത്തെ പിന്‍തുണയ്ക്കുന്നതോടൊപ്പം ലെയ്‌സ് എന്ന കോര്‍പ്പറേറ്റുകള്‍ക്ക് മറുപടി നല്‍കാണമെന്ന ക്യാമ്പയിനിങ്ങും ആരംഭിച്ചിട്ടുണ്ട്.
25-Apr-2019
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ