ട്രംപിന്റെ റഷ്യന്‍ എണ്ണ പരമാര്‍ശം: ; മോദിയെ 'മൗനി ബാബ' എന്ന് വിളിച്ച് ജയറാം രമേശ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'മൗനി ബാബ' എന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ട്രംപിന്റെ ആവര്‍ത്തിച്ചുള്ള റഷ്യന്‍ എണ്ണ പരമാര്‍ശത്തില്‍ മോദി മൗനം പാലിച്ചതിന് പിന്നാലെയാണ് വിമര്‍ശനം.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കുമെന്ന് തന്റെ ഉറ്റ സുഹൃത്ത് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ട്രംപ് വീണ്ടും പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യങ്ങളിലെല്ലാം ആ നല്ല സുഹൃത്ത് പെട്ടെന്ന് മൗനി ബാബയായി മാറുന്നു എന്നായിരുന്നു ജയറാം രമേശ് എക്സില്‍ കിറിച്ചത്.

അതേസമയം 2025 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 49.6 ബില്യണ്‍ ഡോളറില്‍ നിന്ന് 54.4 ബില്യണ്‍ ഡോളറായി വര്‍ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

19-Oct-2025