ഇടത് മുന്നണിയുടെ തുടർഭരണത്തിന് വിജയാശംസകൾ നേർന്ന് കമലഹാസൻ

കേരളത്തിൽ തുടർഭരണത്തിനായി ആശംസകൾ നേർന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽ ഹാസൻ . ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ അറിയിച്ചത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയന് എല്ലാ വിജയാശംസകളും നേർന്ന കമൽഹാസൻ, “കേരളം എന്റേയും കേരളമാണെന്ന് എനിക്ക് തോന്നുന്നു” എന്നും കുറിച്ചു.

ചിലർ ഇടുങ്ങിയ ചിന്താഗതിയിൽ തന്നെ പുറത്തുകാരനായി ചിത്രീകരിക്കുന്നുവെങ്കിലും, കേരളത്തോട് തനിക്ക് ശക്തമായ വൈകാരിക ബന്ധമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ തന്നെ അഭിനന്ദനത്തിന് മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ ശരിയായ തീരുമാനം എടുക്കണമെന്ന് അഭ്യർഥിച്ചും കമൽഹാസൻ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

“സഖാവ് പിണറായി വിജയന് വിജയ ആശംസകൾ.

വരുന്ന തെരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു. എല്ലാറ്റിനുമുപരിയായി, കേരളം എന്റേയും കേരളമാണെന്ന് (എന്റെ കേരളം) എനിക്ക് തോന്നുന്നു. ചിലർ അവരുടെ സങ്കുചിത മനോഭാവത്താൽ എന്നെ ഒരു പുറത്തുള്ള ആളായി ചിത്രീകരിച്ചാലും, എനിക്ക് കേരളത്തോട് വൈകാരികമായ ഒരു ബന്ധമുണ്ട്.

അതുകൊണ്ട് തന്നെ, കഴിഞ്ഞ ദശകത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനും ആ സംസ്ഥാനത്തിന്റെ ഗുണഭോക്താക്കളോട് (അതിൽ ഞാനും ഉൾപ്പെടുന്നു) ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം.

സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും.”

“Wishing Comrade Pinarayi Vijayan, Vijayam.

I wish the Chief Minister of Kerala, Shri Pinarayi Vijayan, all the very best for the upcoming election. Above all, I feel that the state, Keralam, is also ende Keralam. Even if some, in their exclusive mindset, attribute an outsider status to me, I remain emotionally attached to Keralam.

Hence, I would urge the beneficiaries of that state (which includes me) to reflect on the past decade and wish him well. Let us make the right decision.

Comrade Vijayan vijayikkatte. Keralamum Vijayikkum.

Ithu ende Abhipraayam.

-Kamal Haasan“

17-Mar-2026