കൊച്ചിയിൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പേ പോസ്റ്ററുകൾ തയ്യാറാക്കി ദീപ്തി മേരി വർഗീസ്

യുഡിഎഫ് സ്ഥാനാർഥിയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പേ കൊച്ചിയിൽ സ്ഥാനാർഥിത്വത്തിനായി ദീപ്തി മേരി വർഗീസ് തയ്യാറെടുപ്പുകൾ ആരംഭിച്ചതായി റിപ്പോർട്ട്. നോമിനേഷൻ ഫോം പൂരിപ്പിക്കുകയും പ്രചാരണത്തിനായി പോസ്റ്ററുകൾ അച്ചടിക്കുകയും ചെയ്തതായി അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

അതേസമയം കൊച്ചി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയെന്ന രീതിയിൽ തയ്യാറാക്കിയ ഈ പോസ്റ്ററുകളുടെ ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. “ഇനി കൊച്ചിയിൽ സർവം ദീപ്തം” എന്ന തലക്കെട്ടോടെയാണ് ദീപ്തി മേരി വർഗീസ് പോസ്റ്ററുകൾ തയ്യാറാക്കിയിരിക്കുന്നത്.

18-Mar-2026