കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ അതൃപ്തിയോടെ എംപിമാർ

ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയിലാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടത്. എന്നാൽ എംപിമാരും മുതിർന്ന നേതാക്കളും ഉൾപ്പെടെ കോൺഗ്രസിൽ കടുത്ത അതൃപ്തിയാണ് സ്ഥാനാർഥി നിർണയത്തിൽ കാണുന്നത്. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ കെ. സുധാകരന്റെ പ്രതികരണം എന്താകുമെന്ന ആശങ്കയും നേതൃത്വത്തിന് ഉണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ എം.കെ രാഘവൻ എംപിക്കും കടുത്ത അതൃപ്തിയെന്നാണ് സൂചന. കെ. സുധാകരനുമായി കൂടി കാഴ്ച്ച നടത്താനാണ് നീക്കം. ശേഷം ഇരുനേതാക്കളും മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ടുകൾ. ഇഴുരെ അനുനയിപ്പിക്കാൻ അനുനയിപ്പിക്കാൻ രമേശ് ചെന്നിത്തലും സണ്ണി ജോസഫും പരിശ്രമിക്കും.

അതേസമയം കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടഞ്ഞ് നിൽക്കുകയാണ് പാലക്കാട്ടെ യൂത്ത് കോൺഗ്രസും. ജില്ലയിൽ ഒരിടത്ത് പോലും പരിഗണിക്കാത്തതിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അമർഷമുണ്ട്. സീറ്റ് നൽകാത്തതിലുള്ള അതൃപ്തി പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന - ജില്ലാ ഭാരവാഹികൾ നേതൃത്വത്തെ നേരിട്ട് അറിയിച്ചു. പാർട്ടിക്ക് വേണ്ടി രാപ്പകൽ അധ്വാനിക്കുന്നവരെ നേതൃത്വം കണ്ടില്ലെന്നാണ് പ്രധാന വിമർശനം. സാമൂഹ്യ മാധ്യമങ്ങളിലും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

18-Mar-2026