സംസ്ഥാനത്തെ കോൺഗസ് സ്ഥാനാർഥി നിർണയത്തിൽ വിമർശനവുമായി ഷമ മുഹമ്മദ്

കോൺഗസ് സ്ഥാനാർഥി നിർണയത്തിൽ വനിത പ്രാതിനിധ്യം കുറഞ്ഞതിൽ രൂക്ഷവിമർശനവുമായി AICC വക്താവ് ഷമ മുഹമ്മദ്. കഴിവുള്ള സ്ത്രീകൾക്ക് പരിഗണന ലഭിക്കണം. 9 വനിതകൾക്ക് മാത്രമാണ് അവസരം നൽകിയത്. രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ ഇടപെടണം. ലോക്സഭ തിരഞ്ഞെടുപ്പിൽ 16 സീറ്റിൽ ഒരു വനിത സ്ഥാനാർത്ഥി മാത്രമായിരുന്നുവെന്നും ഷമ മുഹമ്മദ്‌ വ്യക്തമാക്കി.

കേരളത്തിലെ കോൺഗ്രസ് സ്ത്രീകളെ സഹായിക്കാൻ താൻ രാഹുൽ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് ഷമ ഫേസ്ബുക്കിൽ കുറിച്ചു. നിയമസഭയിലും ലോക്‍സഭയിലുമായി സ്ത്രീകൾക്ക് കോണ്‍ഗ്രസ് നൽകിയ സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് ഷമ രംഗത്ത് വന്നിട്ടുള്ളത്. നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ലെന്നും ഷമ കൂട്ടിച്ചേർത്തു.

‘നിരസിക്കപ്പെട്ടു. പക്ഷെ പരാജയപ്പെട്ടിട്ടില്ല. ഞാന്‍ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന രാഹുല്‍ ഗാന്ധിയോട് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സ്ത്രീകളെ സഹായിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. 92 സീറ്റുകളില്‍ 9 മണ്ഡലങ്ങള്‍ മാത്രമാണ് സ്ത്രീകള്‍ക്ക് നല്‍കിയത്. ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാരില്‍ ഒരാള്‍ മാത്രമാണ് വനിത. കഴിവുളള സ്ത്രീകള്‍ക്ക് ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടിവരുന്നത് ദുഃഖകരമാണ്’: ഷമ മുഹമ്മദ് എക്‌സില്‍ കുറിച്ചു.

20-Mar-2026