വി കുഞ്ഞികൃഷ്ണനെതിരെ പരാതി നല്‍കി എല്‍ഡിഎഫ്

പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണനെതിരെ പരാതി നല്‍കി എല്‍ഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ടി ഐ മധുസൂദനെ ഗുണ്ടാത്തലവനെന്ന് പ്രചരിപ്പിച്ച് സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി സന്തോഷാണ് കുഞ്ഞികൃഷ്ണനെതിരെ പരാതി നല്‍കിയത്. മണ്ഡലം തെരഞ്ഞെടുപ്പ് വരണാധികാരി, കണ്ണൂര്‍ ജില്ലാ കളക്ടര്‍, കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവി, പയ്യന്നൂര്‍ പൊലീസ് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

22-Mar-2026