പിവി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽ ഡി എഫ്

തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ പിവി അൻവറിന് തിരിച്ചടി. സത്യവാങ്മൂലത്തിൽ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്നാരോപിച്ച് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

സത്യവാങ്മൂലത്തിൽ 11 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത ഫോൺ ചോർത്തൽ കേസ് ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് എൽഡിഎഫിന്റെ പരാതി. ഇത് ഗുരുതരമായ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ബേപ്പൂർ മണ്ഡലത്തിൽ യു ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പിവി അൻവർ നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്.

24-Mar-2026