രാഹുൽ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍‌ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി

ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. മുൻകൂർ ജാമ്യത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി വിധിയിലെ ഖണ്ഡിക 17, 18, 20, 21 എന്നിവയിലെ അതിജീവിതയ്‌ക്കെതിരായ പരാമർശങ്ങൾ നീക്കം ചെയ്‌തു.

ഹൈക്കോടതിയിൽ നടന്നത് മിനി ട്രയൽ മാത്രമാണെന്നും അതിജീവിതയ്‌ക്കെതിരായ പരാമർശങ്ങൾ വിധിയിൽ ഉൾപ്പെടുന്നത് വിചാരണവേളയിൽ ബാധിക്കുമെന്നുമാണ് അതിജീവിതയുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാണിച്ചത്. ഇതേ തുടർന്നാണ് സുപ്രീംകോടതി ഈ പരാമർശങ്ങൾ നീക്കിയത്. ജസ്റ്റിസ്‌ എം എം സുന്ദരേഷ്, എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.

25-Mar-2026