അതിജീവിതമാർക്കെതിരെ സൈബർ അധിക്ഷേപം; ഫെനി നൈനാനും നിയാസ് മലബാറിക്കുമെതിരെ പരാതി

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതമാർക്കെതിരെ വ്യാപകമായ സൈബർ അധിക്ഷേപം നടക്കുന്നതായി പരാതി.രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാൻ, നിയാസ് മലബാറി എന്നിവർക്കെതിരെയും ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും വിവിധ വ്യാജ അക്കൗണ്ടുകൾക്കെതിരെയുമാണ് പ്രധാനമായും പരാതികൾ ഉയർന്നിട്ടുള്ളത്.

രണ്ടാമത്തെ ബലാത്സംഗ കേസിലെ അതിജീവിത, ഫെനി നൈനാന്റെ നേതൃത്വത്തിൽ തനിക്കെതിരെ നിരന്തരമായ അധിക്ഷേപം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.എന്നാൽ, മൂന്നാം കേസിലെ അതിജീവിത നിയാസ് മലബാറി എന്ന അക്കൗണ്ടിനും സോഷ്യൽ മീഡിയയിലെ മറ്റ് വ്യാജ അക്കൗണ്ടുകൾക്കുമെതിരെ രണ്ട് പരാതികൾ സമർപ്പിച്ചു.

ഈ പരാതികൾ അതീവ ഗൗരവകരമായി പരിഗണിച്ച സംസ്ഥാന പോലീസ് മേധാവി, വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി കേസെടുക്കാൻ അന്വേഷണ സംഘത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.അതേസമയം, ഫെനി നൈനാനെതിരെയുള്ള പരാതി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. മറ്റ് പരാതികളിൽ കാസർകോട്, പത്തനംതിട്ട സൈബർ പോലീസ് അന്വേഷണം നടത്തും.

29-Mar-2026