ഡീൽ എന്നത് നിറം പിടിപ്പിച്ച നുണ: എം സ്വരാജ്

പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് ഡീൽ ആരോപണം ഉന്നയിച്ചത് എൽഡിഎഫ് ജയിക്കുമെന്ന ഘട്ടമെത്തിയപ്പോഴെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. എൽഡിഎഫ് സ്ഥാനാർഥി ജയിക്കുമെന്നായപ്പോൾ യുഡിഎഫ് അസ്വസ്ഥതയും അസഹിഷ്‌ണുതയും പ്രകടിപ്പിക്കുകയാണ് എന്ന് സ്വരാജ് വ്യക്തമാക്കി.

ഡീൽ എന്നത് നിറം പിടിപ്പിച്ച നുണയാണ്. 1960 മുതൽ ജനസംഘവുമായി ഡീൽ ഉണ്ടായിരുന്നത് കോൺഗ്രസിന് ആണെന്നും സ്വരാജ് പറഞ്ഞു. വികസനം ചർച്ച ചെയ്യാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് ഡീൽ ആരോപണം ഉന്നയിക്കുന്നതെന്നും എം. സ്വരാജ് പറഞ്ഞു.

05-Apr-2026