വിവാഹ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്

വിവാഹ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നത്. വിവിധ സമയങ്ങളിലായി 1,60,000 രൂപയാണ് അതുലിന് യുവതി നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്.

അതുൽ നിലവിൽ ഒളിവിലാണെന്നാണ് സൂചന. കെഎസ്‌യു പ്രവർത്തകയായ യുവതിക്ക് 2018 മുതൽ അതുലുമായി സൗഹൃദമുണ്ട്. ഈ വർഷം ഒരു യാത്രയ്ക്കിടെയാണ് ഇത്തരത്തിൽ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയിൽ കണ്ണൂർ വനിതാ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

കെഎസ്‌യു പ്രവർത്തകയായ യുവതി പരാതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചതോടെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടന്നെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണർക്കും യുവതി നൽകിയ പരാതിയിലാണ് വനിതാ പൊലീസ് കേസെടുത്തത്.

19-Apr-2026