കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോരിൽ പ്രതികരണവുമായി കെ മുരളീധരൻ

സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്നും എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോൾ നടക്കുന്ന ചർച്ചകൾ ഹൈക്കമാൻഡ് ഇടപെട്ട് അവസാനിപ്പിക്കണമെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം കെ.മുരളീധരൻ.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് ടേം വ്യവസ്ഥയൊന്നും ഇല്ലെന്നും തെരഞ്ഞെടുക്കുന്നയാൾ അഞ്ച് വർഷം മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരൻ പറഞ്ഞു. കോൺ​ഗ്രസിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പരസ്യ പ്രസ്താവനകൾ നിയന്ത്രിക്കാത്തതിൽ അതൃപ്തി അറിയിക്കുകയും ചെയ്തു.സുധാകരന്റെ പരസ്യ പ്രതികരണം മുരളീധരൻ തള്ളുകയും ചെയ്തു.

19-Apr-2026