ഡിഎംകെ സഖ്യം വിട്ടു എംഡിഎംകെ; അവസാനിപ്പിച്ചത് ഒൻപത് വർഷത്തെ ബന്ധം

തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തിരിച്ചടി. എംഡിഎംകെയും ഡിഎംകെ സഖ്യം വിട്ടു. ഒൻപത് വർഷത്തെ ഡിഎംകെ സഖ്യം അവസാനിപ്പിച്ച എംഡിഎംകെ, ഭരണകക്ഷിയായ ടിവികെയ്ക്കൊപ്പം ചേരാനാണ് നീക്കം.ശനിയാഴ്ച ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോ​ഗത്തിലാണ് ഡിഎംകെ സഖ്യം വിടാൻ എംഡിഎംകെ തീരുമാനിച്ചത്.

എംഡിഎംകെയെ ദു‍ർബലപ്പെടുത്താൻ ശ്രമം നടന്നുവെന്നും സ‍ർക്കാർ രൂപീകരിക്കാൻ അണ്ണാ ഡിഎംകെയായി രഹസ്യ നീക്കം നടത്തിയെന്നും ആരോപിച്ചാണ് സഖ്യം വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.ജനറൽ കൗൺസിൽ യോ​ഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ എംഡിഎംകെ നേതൃത്വം ടിവികെ സർക്കാരിനെ സ്വാഗതം ചെയ്തു. അതേസമയം പ്രമേയത്തിൽ ടിവികെയിൽ ചേരുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.

27-Jun-2026