ഈ സർക്കാരിന്റെ എല്ലാ നിയമനങ്ങളും സംശയത്തിന്റെ നിഴലിൽ: പി രാജീവ്

മുഖ്യമന്ത്രി കല്ലുവെച്ച നുണ സത്യമെന്നത് പോലെ അവതരിപ്പിക്കുന്നു. മുഖ്യമന്ത്രി സ്വകാര്യവൽക്കരണം ഉദ്ദേശിച്ചിട്ടില്ല എന്ന് പറയുന്നു. എന്നാൽ പുതുക്കിയ ബജറ്റിൽ കെൽട്രോൺ കെ എം എം എൽ തുടങ്ങിയ കമ്പനികളുടെ പേര് ഒഴിവാക്കി. എന്തിന് ഒഴിവാക്കി. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം, ഈ സർക്കാരിന്റെ എല്ലാ നിയമനങ്ങളും സംശയത്തിന്റെ നിഴലിൽ.

എല്ലാം ചട്ടങ്ങൾ ലംഘിച്ച്. ഔട്ട്‌ ഓഫ് അജണ്ടയായാണ് വന്നിട്ടുള്ളത്. പോയ പോക്കിൽ ഇടതുസർക്കാർ സ്വകാര്യവത്കരണം നടപ്പിലാക്കി എന്ന ആക്ഷേപത്തിലും പി രാജീവ് മറുപടി നൽകി. കല്ലുവെച്ച നുണ സത്യം പോലെ മുഖ്യമന്ത്രി അവതരിപ്പിക്കുകയാണ്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഇരിക്കുമ്പോൾ പറയുന്നത് പോലെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് പറയാമോ.

നിയമനങ്ങളിൽ മന്ത്രിമാരുടെ ശുപാർശ ഉണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മന്ത്രിമാർക്ക് ശുപാർശ ചെയ്യാൻ ചട്ടങ്ങൾ അനുവദിക്കുന്നില്ല. നിയമനങ്ങളിൽ മൂന്ന് പേരുടെ പേരുകൾ അഡ്വക്കേറ്റ് ജനറൽ ആണ് നൽകേണ്ടതെന്നും പി രാജീവ് വ്യക്തമാക്കി.

30-Jun-2026