കള്ളാടി ദുരന്തം: ഉന്നതിയിലെ മുഴുവൻ ആളുകളെയും പുനരധിവസിപ്പിക്കണം; എം.വി. ഗോവിന്ദൻ മാസ്റ്റർ

വയനാട് കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ യോജിച്ച നടപടികൾ സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. ദുരന്തബാധിത പ്രദേശമായ ഉന്നതിയിലെ മുഴുവൻ ആളുകളെയും പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ചുറ്റുപാടുകളിലുള്ള ജനങ്ങളെയും പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ ആവശ്യമായ പരിശോധനയും സമഗ്രമായ അന്വേഷണവും നടത്തണമെന്നും ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.

ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പദ്ധതി പൂർണമായും അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ലെന്നും ഫലപ്രദവും സുരക്ഷിതവുമായ രീതിയിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകുകയാണ് വേണ്ടതെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

09-Jul-2026