മുൻകൂട്ടി അറിയിക്കാതെ നടത്തുന്ന വൈദ്യുതി നിയന്ത്രണങ്ങൾക്കെതിരെ പിണറായി വിജയൻ

സംസ്ഥാനത്ത് മുൻകൂട്ടി അറിയിക്കാതെ നടത്തുന്ന വൈദ്യുതി നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പിണറായി വിജയൻ. വൈദ്യുതി തടസ്സപ്പെടുന്നത് മുൻകൂട്ടി ജനങ്ങളെ അറിയിക്കാത്തത് വലിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നുണ്ടെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം തന്റെ വസതിയിൽ പോലും ഒന്നേകാൽ മണിക്കൂറോളം വൈദ്യുതി മുടങ്ങിയ കാര്യം അദ്ദേഹം ഉദാഹരണമായി പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകാം എന്നത് സ്വാഭാവികമാണ്. എന്നാൽ അത്തരം കുറവുകൾ മുൻകൂട്ടി കണ്ട് മറ്റ് സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കൃത്യമായ നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്കൂളുകളിൽ ഓണപരീക്ഷകൾ അടുത്തിരിക്കുന്ന സമയമാണിത്. ഈ ഘട്ടത്തിൽ മുൻകൂട്ടി അറിയിപ്പില്ലാതെ ഒന്നേകാൽ മണിക്കൂറൊക്കെ വൈദ്യുതി മുടങ്ങുന്നത് കുട്ടികളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

17-Jul-2026