നിപ: മുൻ കരുതലുകളും നടപടിയും സ്വീകരിച്ചാൽ നിപയെ പേടിക്കേണ്ടതില്ല

നിപ ലക്ഷണങ്ങളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചതിന് പിന്നാലെ ഒരു വർഷത്തിന് പിന്നാലെ കേരളം വീണ്ടും ജാഗ്രതയില്‍. എന്നാൽ വേണ്ട മുൻ കരുതലുകളും നടപടിയും സ്വീകരിച്ചാൽ നിപയെ പേടിക്കേണ്ടതില്ലെന്ന് ആരോഗ്യ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

രോഗലക്ഷണങ്ങൾ വെളിവാകാൻ അഞ്ചു ദിവസം മുതൽ 14 ദിവസം വരെയെടുക്കും.

∙പ്രധാന ലക്ഷണങ്ങൾ:

പനി, തലവേദന, തലകറക്കം, ബോധക്ഷയം.

∙മറ്റു ലക്ഷണങ്ങൾ:

ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം

∙ രോഗലക്ഷണങ്ങൾ ആരംഭിച്ച് ദിവസങ്ങൾക്കകംതന്നെ രോഗി ‘കോമ’ അവസ്ഥയിലെത്താം.

∙ മസ്തിഷ്ക വീക്കം ഉണ്ടാകാനും സാധ്യത

രോഗനിർണയം:

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നിവയിൽനിന്ന് വൈറസിനെ വേർതിരിച്ചെടുക്കാം. എലൈസ പരിശോധനയിലൂടെയും രോഗം തിരിച്ചറിയാം.

രോഗികളെ പരിചരിക്കുമ്പോൾ:

∙ രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തുനിന്ന് അകലം പാലിക്കുകയും ചെയ്യുക.

∙ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

∙ വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും വേണം.

∙ രോഗലക്ഷണങ്ങളുമായി വരുന്നവരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക.

∙ പരിചരിക്കുന്നവർ കയ്യുറ, ഗൗൺ, എൻ97 മാസ്ക് എന്നിവ ഉപയോഗിക്കുക (വായുവിലെ തീർത്തും സൂക്ഷ്മമായ കണങ്ങളിൽ 95 ശതമാനവും ശ്വസിക്കുന്നത് തടയാൻ കഴിയുന്ന മാസ്കുകളാണ് എൻ97).

∙ പരിചരിച്ച ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കന്ഡ് എങ്കിലും നന്നായി കഴുകുക.

∙ രോഗികളുടെ കട്ടിലുകള് തമ്മിൽ ഒരു മീറ്റര് അകലമെങ്കിലും ഉറപ്പാക്കുക.

∙ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഡിസ്പോസബിൾ ആയാൽ ഉത്തമം.

പുനരുപയോഗം അനിവാര്യമെങ്കിൽ അണു നശീകരണം നിർബന്ധം.

പേടിക്കേണ്ടതില്ല; ഈ മുൻകരുതലുകൾ സ്വീകരിച്ചാൽ നിപയെ പ്രതിരോധിക്കാം

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തില്‍ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ തുടങ്ങിയ പഴങ്ങളും ഒഴിവാക്കുക.

പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്.എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും.

രോഗം ബാധിച്ച വ്യക്തിയിൽ നിന്നും പകരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ:

1. രോഗിയുമായി സമ്പർക്കം ഉണ്ടായതിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.

2. രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.

3. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

4. വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.

5. രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോളും, പരിശോധിക്കുമ്പോളും, മറ്റു ഇടപഴകലുകൾ നടത്തുമ്പോളും കയ്യുറകളും, മാസ്കും ധരിക്കുക.

6. സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും എടുക്കുക.

നിഷ്കർഷ പുലർത്തേണ്ട സുരക്ഷാ രീതികൾ:

1. കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക

2. രോഗി, രോഗ ചികിൽസക്കു പയോഗിച്ച ഉപകരണങ്ങൾ, രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.

3. നിപ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപെഴുകൽ തീർത്തും ഒഴിവാക്കി വേർതിരിച്ച വാർഡുകളിലേക്ക് മാറ്റുക.

4. ഇത്തരം വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.

5. രണ്ട് രോഗികളുടെ കട്ടിലിനിടയിൽ ഒരു മീറ്റർ അകലമെങ്കിലും ഉറപ്പാക്കുക.

6. രോഗികളെ അല്ലെങ്കിൽ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോൾ പകരാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കേണ്ടത് പരമപ്രധാനമാണ്.

ആരോഗ്യവകുപ്പ് ഈ വിഷയത്തിൽ നൽകുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക എന്നത് പ്രധാനകാര്യമാണ്. പരിഭ്രാന്തരാകാതെ ഉത്തരവാദിത്വത്തോടെ കരുതൽ സ്വീകരിച്ചാൽ നിപയെ പ്രതിരോധിക്കാനാകും. വാലും തലയുമില്ലാത്ത സോഷ്യൽ മിഡിയ സന്ദേശങ്ങൾ വായിച്ചാശങ്കപ്പെടാതെ ശരിയായ വിവരങ്ങൾ അറിഞ്ഞു ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാം.

 

കടപ്പാട്:  മനോരമ

03-Jun-2019