പി കെ ശ്രീമതി പെന്‍ഷന്‍ വാങ്ങുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുന്‍ എംഎൽഎ പി കെ കൃഷ്ണൻ്റെ മകൻ
അഡ്മിൻ
മുന്‍ എംഎല്‍എയുടെ ഭാര്യയെന്ന പേരിൽ മുതിര്‍ന്ന സിപിഐഎം നേതാവ് പി കെ ശ്രീമതി പെന്‍ഷന്‍ വാങ്ങുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുന്‍ എംഎൽഎ പി കെ കൃഷ്ണൻ്റെ മകൻ അജിത്ത്. പെന്‍ഷന്‍ വാങ്ങിയിരുന്നത് തന്റെ അമ്മ പി കെ ശ്രീമതിയാണ്, തന്റെ അമ്മയുടെ പേരിലുള്ള പെന്‍ഷന്‍ പി കെ ശ്രീമതി ടീച്ചര്‍ വാങ്ങിയിട്ടില്ലെന്നും പേരിലുള്ള സാമ്യം ദുരുപയോഗം ചെയ്ത് വ്യാജ പ്രചാരണം നടത്തുകയാണെന്നും അജിത്ത് പറഞ്ഞു.
അമ്മയുടെ മരണത്തിന് ശേഷം പെന്‍ഷന്‍ വാങ്ങുന്നത് നിര്‍ത്തിയെന്നും അജിത്ത് വ്യക്തമാക്കി. പി കെ ശ്രീമതി ടീച്ചര്‍ക്ക് ഈ പെന്‍ഷന്‍ വാങ്ങേണ്ട ആവശ്യമില്ല. ടീച്ചര്‍ക്കെതിരെയുള്ള രാഷ്ട്രീയ വിരോധമാകാം ഇത്തരം പ്രചാരണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അമ്മ മരിക്കുന്നത് വരെ പിതാവിന്റെ പേരിലുള്ള പെൻഷൻ വാങ്ങിയിരുന്നു.അമ്മയുടെ മരണ ശേഷം മരണസർട്ടിഫിക്കറ്റ് അടക്കം ബന്ധപ്പെട്ട് വകുപ്പിന് സമർപ്പിക്കുകയും പെൻഷൻ ലഭിക്കുന്ന നടപടികൾ അവസാനിപ്പിക്കുകയും ചെയ്തുവെന്നും അജിത്ത് വ്യക്തമാക്കി.