ഇവിഎം ഹാക്കിങ്ങിന്റെ പേരിൽ കോൺഗ്രസ് നേതാവ് പണം തട്ടിയതായി പരാതി

ഇവിഎം ഹാക്കിങ്ങിന്റെ പേരിൽ പേരിൽ പണം തട്ടിയതായി പരാതി.കാസർകോട്ടെ കോൺഗ്രസ് നേതാവ് ബിഎം ജമാലിനെതിരെയാണ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്.സംഭവത്തിൽ ജമാലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് സംസ്ഥാന കമ്മിറ്റിക്കും കെപിസിസി പ്രസിഡൻ്റിനും യുഡിഎഫ് കാസർഗോഡ് ജില്ലാ കമ്മിറ്റി പരാതി നൽകിയിരിക്കുന്നത്.

ഇവിഎം ഹാക്കിംഗിന് ബിജെപി പദ്ധതിയിടുന്നതായും ഇത് തടയാൻ തൻ്റെ പക്കൽ സാങ്കേതിക വിദ്യയുണ്ടെന്നും പറഞ്ഞാണ് പണം തട്ടിയത്. ഉദുമ, കാസർകോട് മണ്ഡലങ്ങളിൽ നിന്നാണ് പണം വാങ്ങിയത്.

24-Jul-2026