ദില്ലി വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം; കൊച്ചിയിൽ ‘ആസാദി യാത്ര’ പ്രഖ്യാപിച്ച് വേടൻ

ദില്ലിയിൽ നടക്കുന്ന സി.ജെ.പി വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയിൽ ‘ആസാദി യാത്ര’ സംഘടിപ്പിക്കുമെന്ന് റാപ്പർ വേടൻ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ഹൈക്കോടതി പരിസരത്ത് നിന്ന് ആരംഭിക്കുന്ന യാത്രയിൽ ഭരണഘടന കൈയിലേന്തിയാകും പങ്കെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പനമ്പള്ളി നഗറിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പരിപാടിക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വേടന്റെ പുതിയ പ്രഖ്യാപനം. വിദ്യാർഥി പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസത്തെ പരിപാടിയുമായി ബന്ധപ്പെട്ട് വേടന്റെ മാനേജർ വിഗ്നേഷിനും കണ്ടാലറിയാവുന്ന 99 പേർക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിപാടി ഗതാഗത തടസത്തിന് കാരണമായെന്നാണ് പൊലീസ് വിശദീകരണം. കേസെടുത്ത നടപടിക്കെതിരെ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ നിന്നും വിമർശനങ്ങളും ഉയരുന്നുണ്ട്.

25-Jul-2026