ഇടമണ്‍ കൊച്ചി പവര്‍ഗ്രിഡ് : സംഘിവാദം പൊളിയുന്നു.
അഡ്മിൻ
ഇടമണ്‍ കൊച്ചി ലൈന്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പി ജി സി ഐ എല്‍ നിര്‍മ്മിക്കുന്നതാണെന്നും അതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കൊന്നുമില്ലെന്നും ലൈന്‍ കേന്ദ്ര നിക്ഷേപത്തിന്റെ ഭാഗമെന്നും പ്രചരിപ്പിക്കുന്ന ആര് എസ് എസ് - ബി ജെ പി സംഘികളുടെ വാദം പൊളിയുന്നു. സോഷ്യല്‍മീഡിയയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കും പദ്ധതി നടപ്പാക്കുന്നതില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വഹിച്ച പങ്കും വ്യക്തമാക്കുന്ന വിശദാംശങ്ങളഅ# വൈറലാവുക.യാണ്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പി ജി സി ഐ എല്‍, കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള വൈദ്യുതി പുറത്തേക്ക് എത്തിക്കുന്നതിന്, വിഭാവനം ചെയ്ത് ഏറ്റെടുത്ത പദ്ധതിയുടെ ഭാഗമാണ് തിരുനെല്‍വേലി മുതല്‍ തൃശൂര്‍ മാടക്കത്തറ വരെയുള്ള 400 കെ.വി.ലൈന്‍. ആണവ നിലയത്തില്‍ നിന്നും കേരളത്തിന് ലഭ്യമാവേണ്ട 266 മെഗാവാട്ട് വിഹിതം കൊണ്ടുവരികയാണ് ഈ ലൈനിന്റെ ഉദ്ദേശം. കേന്ദ്രത്തിന്റഎ പദ്ധതി നടപ്പിലാക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. കഴിഞഅഞ യു ഡി എഫ് സര്‍ക്കാരുകള്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയ.തുകൊണ്ടാണ് ഇത് ഇത്രയേറെ കാലം നീണ്ടുപോയത്. കേന്ദ്രം നേരിട്ട് ചെയ്യുന്ന പദ്ധതി ആണെങ്കില്‍ സംസ്ഥാനത്തിനെ ആഓശറ്രയിക്കേണ്ട കാര്യമില്ലായിരുന്നു.
ഇടമണ്‍ കൊച്ചി ലൈന്‍ ആരംഭിക്കുന്നത് 2005ല്‍ ആണ്. എന്നാല്‍, അപ്പോള്‍ത്തന്നെ പദ്ധതിക്കെതിരായ എതിര്‍പ്പും ആരംഭിച്ചു. പണിയൊന്നും നടന്നില്ല. തുടര്‍ന്ന് 2006 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതില്‍ ഇടപെടുകയും പ്രത്യേക നഷ്ടപരിഹാര പാക്കേജുകള്‍ രൂപപ്പെടുത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുകയും ചെയ്തു. ഇങ്ങനെ തിരുനെല്‍വേലി മുതല്‍ ഇടമണ്‍ വരെയും കൊച്ചി മുതല്‍ മാടക്കത്തറ വരേയും ലൈന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. കൊച്ചിയില്‍ ഒരു 400 കെ.വി സബ്സ്റ്റേഷനും സ്ഥാപിച്ചു. എന്നാല്‍, ഇടമണ്‍ കൊച്ചി ഭാഗത്ത്, കുറച്ചു ടവറുകള്‍ സ്ഥാപിച്ചെങ്കിലും, വേണ്ടത്ര മുന്നോട്ടു പോകാനായില്ല. 2011ല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇടമണ്‍ കൊച്ചി പണി നിലച്ചു.
2016ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ജനപ്രതിനിധികളേയും കര്‍ഷകരേയുമൊക്കെ വിളിച്ചുചേര്‍ത്ത് പദ്ധതി പുനരാരംഭിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിച്ചു. നഷ്ടപരിഹാര പാക്കേജ് പുതുക്കി. ഇങ്ങിനെ നഷ്ടപരിഹാരപ്പാക്കേജ് നടപ്പാക്കുന്നതിനാല്‍ ഉണ്ടാകുന്ന അധികബാധ്യത പവര്‍ഗ്രിഡ് സ്വന്തമായി വഹിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ടവര്‍ സ്ഥാപിക്കുന്ന ഭൂമിയുടെ വിലയുടെ 15% സംസ്ഥാനം വഹിക്കും എന്ന് തീരുമാനിച്ചു. ലൈന്‍ കടന്നു പോകുന്നതിന്റെ ഭാഗമായി നല്‍കേണ്ടി വരുന്ന നഷ്ടപരിഹാരം 25 :15 അനുപാതത്തില്‍ കേരളവും പവര്‍ഗ്രിഡും വഹിക്കുമെന്നും തീരുമാനിച്ചു. ലൈന്‍ പോകുന്ന വഴിയില്‍ വീടുകള്‍ വന്നാല്‍ അതിനുള്ള നഷ്ടപരിഹാരം കെ എസ് ഇ ബി നല്‍കണം എന്നും തീരുമാനിച്ചു. പദ്ധതി സമയബന്ധിതമായി നടക്കുന്നതിന് കെ എസ് ഇ ബി യില്‍ നിന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ നേതൃത്വത്തില്‍ ഒരു 'സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ' സഹായം ലഭ്യമാക്കി. ജില്ലാ കളക്ടര്‍മാരും ജനപ്രതിനിധികളും ഇടപെട്ട് തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് സംവിധാനം ഒരുക്കി. ഇങ്ങിനെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ഇടപെടല്‍ ഉറപ്പു വരുത്തിയതിനാലാണ് ഇപ്പോള്‍ പദ്ധതി പൂര്‍ത്തിയാവുന്നത്. അല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ മേന്മ കൊണ്ടല്ല.
ഇടമണ്‍ കൊച്ചി പവര്‍ഗ്രിഡ് പദ്ധതിയുടെ ആകെ ചെലവ് 1300 കോടിയോളം രൂപയാണ്. ഇതില്‍ 550 കോടിയോളം നഷ്ടപരിഹാരമാണ്. ഇതില്‍ 130 കോടിയോളം കെ എസ് ഇ ബിയും അത്രതന്നെ സംസ്ഥാന സര്‍ക്കാരുമാണ് മുടക്കുന്നത്. പവര്‍ഗ്രിഡ് മറ്റെവിടെയെങ്കിലും ചെയ്യുന്നതുപോലെയുള്ള പദ്ധതിയല്ല ഇടമണ്‍ കൊച്ചി പവര്‍ഹൈവേ. അത് സംസ്ഥാനത്തിനും കെ എസ് ഇ ബിക്കും നേരിട്ട് മുതല്‍ മുടക്കും കൂടിയുള്ള പദ്ധതിയാണ്. കേന്ദ്രത്തില്‍ നിന്ന് വരുന്നു എന്ന് പറയുന്ന പി ജി സി ഐ എല്‍ ചെലവാക്കുന്ന തുക, വരും കാലങ്ങളില്‍ വാടക ഇനത്തില്‍ കെ എസ് ഇ ബി തന്നെ തിരിച്ച് കൊടുക്കേണ്ടതുമാണ്. സൗജന്യ നിക്ഷേപമല്ല.
വസ്തുതകള്‍ പുറത്തുവന്നതോടെ സംഘികള്‍ നടത്തുന്ന വ്യാജപ്രചരണം പൊതുസമൂഹം തള്ളിക്കളയുകയാണ്.
18-Nov-2019
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ