വിവരങ്ങളുടെ പകർപ്പ് സൂക്ഷിക്കാൻ സ്പ്രിങ്‌ളറിന് അനുമതിയില്ല

സ്‌പ്രിങ്‌ളർ കമ്പനിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മറ്റ്‌ സംശയങ്ങൾക്ക്‌ അടിസ്ഥാനമില്ലെന്ന്‌ വ്യക്തമാക്കി സർക്കാർ എല്ലാ രേഖകളും പുറത്തുവിട്ടു. സ്പ്രിംഗ്ളർ കരാറിന്‍റെ എല്ലാ രേഖകളും പരസ്യമാക്കിയാണ്‌ കാര്യങ്ങൾ സുതാര്യമാണെന്ന്‌ ബോധ്യപ്പെടുത്തിയിരിക്കുന്നത്‌. ഏപ്രിൽ 2നാണ് മുൻകാല പ്രാബല്യത്തോടെ കരാർ ഒപ്പിട്ടത്. കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സർക്കാർ പുറത്തു വിട്ടു. മാർച്ച് 25 മുതൽ സെപ്റ്റംബർ 24 വരെയാണ് കരാർ കാലാവധി.

കോവിഡ് പ്രതിരോധത്തിന്റെ ആവശ്യങ്ങള്‍ക്കായി സപ്രിംഗ്ലറിനെ ഉപയോഗപ്പെടുത്താമെന്ന് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയാണ് കരാര്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍ രണ്ടിന് ഒപ്പുവെച്ച കരാരിന്റെ കാലാവധി സെപ്റ്റംബര്‍ 24 വരെയാണ്. മാര്‍ച്ച് 25 മുതല്‍ സെപ്റ്റംബര്‍ 24വരെയുള്ള കാലയളവില്‍ വിവരങ്ങള്‍ ശേഖരിക്കാം എന്നാണ് കരാറില്‍ പറയുന്നത്.

സ്പ്രിങ്‌ളർ ഐടി സെക്രട്ടറിക്കയച്ച കത്തുകളും ഇന്ന് പുറത്ത് വിട്ടു, കത്തുകൾ നൽകിയത് ഏപ്രിൽ 11നും പന്ത്രണ്ടിനുമാണ്. വിവരങ്ങളുടെ അന്തിമ അവകാശം പൗരനാണെന്നാണ് രേഖകളിൽ വ്യക്തമായി പറയുന്നുണ്ട്‌. വിവരങ്ങൾ ദുരുപയോഗം ചെയ്യില്ലെന്നും, കമ്പനി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയതായും ഇതിലുണ്ട്‌. വിവരങ്ങളുടെ സമ്പൂർണ്ണ അവകാശം സർക്കാരിനാണെന്ന് സ്പ്രിങ്‌ളർ കമ്പനിയും വിശദീകരിക്കുന്നുണ്ട്. സർക്കാരോ വ്യക്തിയോ ആവശ്യപ്പെട്ടാൽ വിവരം നീക്കം ചെയ്യുമെന്നും കമ്പനി നൽകിയ കത്തിൽ പറയുന്നുണ്ട്. വിവരങ്ങളുടെ പകർപ്പ് സൂക്ഷിക്കാൻ സ്പ്രിങ്‌ളറിന് അനുമതിയില്ലെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്.


കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ സാങ്കേതിക വിവരങ്ങൾ ഐടിവകുപ്പുമായി ബന്ധപ്പെട്ടാൽ ലഭ്യമാകും. പ്രതിപക്ഷത്തിന്‌ ഇതിന്റെ പുറകെ പോകാം. തനിക്ക്‌ ഇപ്പോൾ ഇത്തരം കാര്യങ്ങളുടെ പുറകെ പോകാൻ സമയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സർക്കാർ പുറത്തുവിട്ട വിവരങ്ങൾ ഈ ലിങ്കിൽ നോക്കാം:

https://kerala.gov.in/datatransparency/

15-Apr-2020