ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് അമേരിക്ക
അഡ്മിൻ
കോവിഡ് ബാധിച്ച് ഏറ്റവുമധികം ആളുകൾ മരിച്ച അമേരിക്കയിൽ ചില സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചുതുടങ്ങി. റിപ്പബ്ലിക്കൻ ഗവർണർമാരുള്ള സംസ്ഥാനങ്ങളിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് കടകളും സ്ഥാപനങ്ങളും തുറക്കാൻ നടപടികൾ ആരംഭിച്ചത്. വേണ്ടത്ര പരിശോധനകൾ നടത്തിയിട്ടില്ലെന്ന് വിവിധ സംസ്ഥാനങ്ങളിൽനിന്ന് പരാതി ഉയരുന്നതിനിടെയാണിത്.
ഇതേസമയം വിമാന നിർമാണക്കമ്പനിയായ ബോയിങ്, കാർഷിക ഉപകരണ നിർമാതാക്കളായ ഡൂസൻ ബോബ്‌കാറ്റ് തുടങ്ങിയവ തങ്ങളുടെ ഉൽപ്പാദനശാലകൾ തുറക്കുന്നതായി പ്രഖ്യാപിച്ചു. സിയാറ്റിൽ മേഖലയിലെ തങ്ങളുടെ യാത്രാവിമാന നിർമാണശാലയിൽ ഈയാഴ്‌ച 27000 തൊഴിലാളികൾ തിരിച്ചെത്തുമെന്ന് ബോയിങ് അറിയിച്ചു. നോറത്ത് ഡക്കോട്ടയിലെ ഏറ്റവും വലിയ വ്യവസായശാലയായ ഡൂസൻ ബോബ്‌കാറ്റ് തങ്ങളുടെ മൂന്ന് ഫാക്ടറികളിലായി 2200 തൊഴിലാളികൾ ജോലി ആരംഭിച്ചതായി അറിയിച്ചു.ജോർജിയയിൽ ജിമ്മുകൾ, മുടിവെട്ടുകടകൾ, ടാറ്റൂ പാർലറുകൾ, ബോളിങ് കേന്ദ്രങ്ങൾ തുടങ്ങിയവ തുറക്കുമെന്നാണ് ഗവർണർ ബ്രയാൻ കെമ്പ് അറിയിച്ചത്. ടെക്‌സസ്, ടെന്നസി, വെസ്‌റ്റ് വിർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളും സമാന നടപടികൾക്ക് ഒരുങ്ങുകയാണ്.