സര്‍ക്കാരിന്റെ പരിഗണന മനുഷ്യജീവന്

വിവരശേഖരണ വിഷയത്തില്‍ വലിയ പ്രചാരവേലയാണ് പ്രതിപക്ഷം നടത്തുന്നതെന്നും ഇതില്‍ ഒരടിസ്ഥാനവുമില്ലെന്നാണ് പാര്‍ട്ടിവിലയിരുത്തുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതിലുപരിയായി സര്‍ക്കാരിനേയും പ്രത്യേകിച്ച്‌ മുഖ്യമന്ത്രിയേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്‌. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ശോഭ കെടുത്താനാണ് പ്രതിപക്ഷ ശ്രമം.

  മനുഷ്യജീവന്‍ രക്ഷിക്കുക എന്നതിനാണ് ആദ്യം പരിഗണന നല്‍കേണ്ടത്. മുഖ്യമന്ത്രി വൈകുന്നേരങ്ങളില്‍ നടത്തുന്ന പത്രസമ്മേളനം ജനങ്ങളില്‍ വലിയ ആത്മവിശ്വാസം ജനങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ലോകത്തെമ്പാടുമുള്ള  മലയാളികളില്‍ ഇത് പുതിയ പ്രതീക്ഷയുണ്ടാക്കിയെന്നും കോടിയേരി വ്യക്തമാക്കി.

 ലോകം മുഴുവന്‍ കേരളത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. കേരളത്തെയാണ് മാതൃകയാക്കേണ്ടത് എന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ നിലപാട് സ്വീകരിച്ചു. രാഹുല്‍ ഗാന്ധിയും ശശി തരൂരും അടക്കമുള്ള നേതാക്കള്‍ കേരളത്തെ പ്രശംസിക്കുകയുണ്ടായി. അതേസമയം  കേരളത്തെ കോവിഡ് ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് ഒരു ഘട്ടത്തില്‍ പ്രചരിപ്പിച്ചിരുന്നതെന്നും കോടിയേരി വിമര്‍ശിച്ചു

സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനം ആവശ്യമില്ല എന്നും പ്രചരിപ്പിച്ചു. അമേരിക്കന്‍ മോഡല്‍ വേണമെന്നും പരസ്യമായി കോണ്‍ഗ്രസുകാര്‍ പറഞ്ഞു. സംഭാവനകള്‍ കൊടുക്കേണ്ടെന്നും കേന്ദ്രം തരുമെന്നും പറഞ്ഞ് ബിജെപി അനുകൂല നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

23-Apr-2020