കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് സ്റ്റഡീസ് ആണ് ഓൺലൈനിലൂടെ ഇതിന് അവസരമൊരുക്കുന്നത്

കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് സ്റ്റഡീസ് (സിഎസ്ഇഎസ്) ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവരുടെസമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ ഇടപെടുന്നവരുടെ “കോവിഡ് കാലാനുഭവങ്ങൾ” രേഖപ്പെടുത്തി വെക്കുന്ന ഒരു ഉദ്യമത്തിന് തുടക്കം കുറിച്ചു. കോവിഡ് കാല അനുഭവങ്ങളുംചിന്തകളുംഈ വിഷയവുമായി ബന്ധപ്പെട്ട വസ്തുതാപരമായ ലേഖനങ്ങളും പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന ഈ ഉദ്യമത്തിന് “In Limbo: Reflecting upon a Pandemic“ എന്നാണ് പേരുനൽകിയിരിക്കുന്നത്.

നിലവിൽ സി.എസ്.ഇ.എസ്.ന്റെ ഓഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ എഴുതിയ വ്യക്തിയുടെ തന്നെ പേരിലാണ് തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നത്. ലോക്ക്ഡൌണിനു ശേഷം ഇവയെല്ലാം ഒരുമിപ്പിച്ച്  പ്രസിദ്ധീകരിക്കുക എന്നതാണ് ലക്ഷ്യം.

വ്യത്യസ്ത സാമൂഹ്യ-രാഷ്ട്രീയ-സാംസ്ക്കാരിക-സാമ്പത്തിക ചുറ്റുപാടുകളിൽ ജീവിക്കുന്നവർ ഈ കാലത്തെ എങ്ങനെ നേരിട്ടുവെന്ന് മനസിലാക്കുന്നത് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഭാവിയിൽ നയങ്ങൾ രൂപീകരിക്കുന്നതിന് ഉപയോഗപ്രദമായിരിക്കുമെന്ന ആലോചനയിൽ നിന്നാണ് ഇത്തരം ഒരാശയം ഉടലെടുത്തതെന്ന് സി.എസ്.ഇ.എസ്. പറയുന്നു. വിവിധ സർക്കാരുകളും സർക്കാരേതര സംഘടനകളും ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്നതിനായി നടത്തിവരുന്ന ഇടപെടലുകളെക്കുറിച്ച് പരസ്പരം പങ്കുവെക്കുന്നത് 
അനുകരണീയമായ മാതൃകകൾ സ്വീകരിക്കാൻ മറ്റുള്ളവരെ പ്രാപ്തരാക്കുമെന്നുംസീരിസിന്റെ ആമുഖ കുറിപ്പ് വ്യക്തമാക്കുന്നു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർകച്ചവടക്കാർ, കൃഷിക്കാർസർക്കാർ ഉദ്യോഗസ്ഥർതൊഴിലാളികൾവീട്ടിലിരുന്ന് ജോലി ചെയ്യുന്നവർസന്നദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നവർ തുടങ്ങി ഏതു വിഭാഗത്തിൽപ്പെടുന്നവർക്കുംകോവിഡ്-ലോക്ക്ഡൌൺ കാലഘട്ടത്തിലെ വ്യക്തിഗതാനുഭവങ്ങളും ഈ സാഹചര്യവുമായി ബന്ധപ്പെട്ട അവരുടെ മൌലികമായ ചിന്തകളും സി.എസ്.ഇ.എസുമായി പങ്കുവെക്കാവുന്നതാണ്.

അനുഭവങ്ങൾ ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള എഴുത്തായോ
വീഡിയോ ആയോ ശബ്ദരേഖയായോ csesmedia@gmail.com എന്ന മെയിൽ ഐ.ഡി.യിലേക്കോCentre for Socio-economic & Environmental Studies, Kochi എന്ന ഫേസ്‌ബുക്ക് പേജിലേക്കോ (മെസേജായി) അയക്കാം.

28-Apr-2020