രാജ്യത്തിന്റെ തന്ത്രപ്രധാനതാൽപ്പര്യങ്ങൾക്ക്‌ വിരുദ്ധമെന്നും യെച്ചൂരി

ടച്ചുപൂട്ടൽ അവസരമാക്കി‌ സമ്പന്നരുടെയും ദേശീയ–-വിദേശ മൂലധനശക്തികളുടെയും അജൻഡ സർക്കാർ അടിച്ചേൽപ്പിക്കുന്നത്‌ മനുഷ്യത്വഹീനമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ദേശീയ ആസ്‌തികൾ കൊള്ളയടിക്കുന്നത്‌ സ്വാശ്രയത്വം തകർക്കും. സ്വകാര്യ, വിദേശ കമ്പനികൾക്ക്‌ ദേശീയ സുരക്ഷ അടിയറ വയ്‌ക്കാൻ കഴിയില്ല. പ്രതിരോധനിർമാണ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്‌ഡിഐ) പരിധി ഉയർത്തുന്നത്‌ രാജ്യത്തിന്റെ തന്ത്രപ്രധാനതാൽപ്പര്യങ്ങൾക്ക്‌ വിരുദ്ധമെന്നും യെച്ചൂരി പറഞ്ഞു.

17-May-2020