മരണം 3163

രാജ്യത്ത് കോവിഡ് രോഗബാധിരുടെ എണ്ണം ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4970 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1,01, 139 ആയി.

 മഹാരാഷ്ട്ര , ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട്, രാജസ്ഥാന്‍,  മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ഒരു ദിവസത്തനിടെ 134 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 3163 ആയി ഉയര്‍ന്നു.

മുംബൈ നഗരമാണ് രോഗബാധയില്‍ ഏറ്റവും കൂടുതല്‍ ആശങ്കയുയര്‍ത്തുന്നത് . മുംബൈയില്‍ മാത്രം 21,152 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 35,000 കവിഞ്ഞു. ഇന്നലെ മാത്രം 2,033 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23 പേര്‍ മരിച്ചു.  

മുംബൈയില്‍ ആയിരത്തിലധികം പോലീസുകാര്‍ക്ക് രോഗം ബാധിക്കുകയും 12 പോലീസുകാര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ നഗരത്തില്‍ അഞ്ച് കമ്പനി കേന്ദ്രസേനയെ വിന്യസിക്കും. സിഐഎസ്എഫ്, സിആര്‍പിഎഫ് സേനാവിഭാഗങ്ങള്‍ ഇന്ന് മുംബൈയില്‍ എത്തും.

രാജ്യത്ത്‌ 60000പേരാണ്‌ ചികിത്സയിൽഉള്ളത്‌ 40000ത്തോളം പേർ  രോഗമുക്‌തി നേടി.

19-May-2020