അമേരിക്കയിൽ മാത്രം 15 ലക്ഷത്തിലധികം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു. 29 ദിവസം കൊണ്ടാണ് 25 ലക്ഷം എന്ന കണക്കിൽ നിന്ന് രോഗ ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നത്. 5,003,182 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 325,218 പേർ മരിച്ചു.

മൂന്നിൽ ഒന്ന് രോഗികളും ഉള്ള അമേരിക്കലാണ് കോവിഡ് ഏറ്റവും ആഘാതം ഏൽപ്പിച്ചത്. അമേരിക്കയിൽ മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1,570,920 രോ​ഗബാധിതരാണ് അമേരിക്കയിൽ ഉള്ളത്. ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിലും രോഗ വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. റഷ്യ, ബ്രസീൽ, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.

ബ്രിട്ടനിൽ വീണ്ടും രോഗവ്യാപന നിരക്കും മരണസംഖ്യയും ഉയരുകയാണ്. 248,818 പേർക്കാണ് ബ്രിട്ടണിൽ ഇതുവരെ രോ​ഗം ബാധിച്ചത്. റഷ്യയിൽ മൂന്ന് ലക്ഷത്തോളം പേർക്കാണ് രോ​ഗബാധ ഉണ്ടായത്.

20-May-2020