മരണം 3500 ലേറെ

രാജ്യത്ത് തുടര്‍ച്ചയായി മൂന്നാംദിവസവും അയ്യായിരത്തിലേറെ കോവിഡ്‌ ബാധിതര്‍. ആകെ രോ​ഗികള്‍ 1.15 ലക്ഷം കടന്നു. മരണം 3500 ലേറെ. 24 മണിക്കൂറില്‍ 132 മരണം, രോ​ഗികൾ 5609.  ആകെ രോ​ഗികളില്‍ 70 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്‌, ഗുജറാത്ത്‌, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളില്‍. മധ്യപ്രദേശ്‌, യുപി, ബിഹാർ എന്നിവിടങ്ങളിലും രോ​ഗികളേറുന്നു.

സ്ഥിതി അതിരൂക്ഷമായ മഹാരാഷ്ട്രയിൽ രോ​ഗികള്‍ നാൽപ്പതിനായിരത്തിലേറെ. മരണം 1500ലേക്ക്.  വ്യാഴാഴ്‌ച 64മരണം, 2345 രോ​ഗികള്‍. തമിഴ്‌നാട്ടിൽ ഏഴുമരണം. ഗുജറാത്തിൽ 24 മരണം. ഡൽഹിയിൽ 18 മരണം. 

രോഗമുക്തി നിരക്ക്‌ 40.32 ശതമാനമായതായി ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിൽ 3002 രോഗമുക്തര്‍. 63624 സജീവ കേസുകളിൽ 2.94 ശതമാനം പേർ ഐസിയുവിൽ.  മരണനിരക്ക്‌ 3.06 ശതമാനം.  മരിച്ചവരിൽ 64 ശതമാനം പുരുഷൻമാർ. 15 വയസ്സിൽ താഴെയുള്ളവര്‍ 0.5 ശതമാനം മാത്രം. 15 നും 30 നും ഇടയിൽ പ്രായക്കാർ 2.5 ശതമാനം. 30 നും 45 നും ഇടയ്‌ക്ക്‌ പ്രായക്കാർ 11.4 ശതമാനവും 45 നും 60 നും ഇടയ്‌ക്ക്‌ പ്രായക്കാർ 35.1 ശതമാനവും അറുപതിന്‌ മുകളിൽ 50.5 ശതമാനവും. മരിച്ചവരിൽ 73 ശതമാനം പേർക്കും ബിപി, പ്രമേഹം, ഹൃദ്‌രോഗം തുടങ്ങിയ രോ​ഗമുണ്ട്.

22-May-2020