കർശനമായ മുൻകരുതലോടെയാണ്‌ പരീക്ഷകൾ നടത്തുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു

സംസ്ഥാനത്ത്‌ നാളെ ആരംഭിക്കാനിരിക്കുന്ന എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യമായ കാര്യങ്ങൾ നടപ്പാക്കാതെ പൂർണമായ അടച്ചിടൽ അല്ല വേണ്ടതെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ മണികുമാറിന്റെ നേതൃത്വത്തിലുള്ള ബഞ്ച്‌ വ്യക്തമാക്കി. കർശനമായ മുൻകരുതലോടെയാണ്‌ പരീക്ഷകൾ നടത്തുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചതായും കോടതി വ്യകതമാക്കി. തൊടുപുഴ സ്വദേശി പി എസ്‌ അനിലിന്റെ ഹർജിയാണ്‌ തള്ളിയത്‌.

 

 

25-May-2020