ഭക്ഷണം, സാനിറ്റൈസർ ഉൾപ്പെടെയുള്ള കിറ്റ്‌ നൽകിയാണ്‌ ഇവരെ യാത്രയാക്കിയത്‌.

കേരളത്തിന്റെ കരുതലിൽ വീടണഞ്ഞത്‌ ഒരുലക്ഷത്തിലധികം അതിഥിത്തൊഴിലാളികൾ. പശ്ചിമബംഗാൾ 24,975,  ബിഹാർ–-23,561, ഉത്തർപ്രദേശ്‌–-17,252, ജാർഖണ്ഡ്‌–-15,608, രാജസ്ഥാൻ 7221, ഒഡിഷ 3421, മധ്യപ്രദേശ്‌ 3387,  ഛത്തീസ്‌ഗഢ്‌ 1177, ഉത്തരാഖണ്ഡ്‌ 880, മണിപ്പുർ–-684,  ത്രിപുര 625, മേഘാലയ 403, അരുണാചൽപ്രദേശ്‌ 341, മിസോറം–-245, സിക്കിം–-47 എന്നിങ്ങനെയാണ്‌ ശനിയാഴ്‌ചവരെ മടങ്ങിയവരുടെ കണക്ക്‌. 

ഞായറാഴ്‌ച പത്ത്‌ ട്രെയിൻകൂടി ഇതരസംസ്ഥാനങ്ങളിലേക്ക്‌ സർവീസ്‌ നടത്തിയതോടെയാണ്‌ ഒരുലക്ഷം കടന്നത്‌.    ഭക്ഷണം, സാനിറ്റൈസർ ഉൾപ്പെടെയുള്ള കിറ്റ്‌ നൽകിയാണ്‌ ഇവരെ യാത്രയാക്കിയത്‌.

01-Jun-2020