ഇതില്‍ 55 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്
അഡ്മിൻ
സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 57 പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ 55 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 18 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി.
കാസര്‍കോഡ്-14, മലപ്പുറം-14, തൃശൂര്‍-9, കൊല്ലം -5, പത്തനംതിട്ട- 4, തിരുവനന്തപുരം -3, എറണകുളം- 3, ആലപ്പുഴ- 2, പാലക്കാട് -2, ഇടുക്കി- 1 എന്നിങ്ങനെയാണ് പൊസിറ്റീവായത്.
27 പേര് വിദേശത്ത് നിന്നും വന്നവരാണ്. 28 പേര് ഇതരസംസ്ഥാനത്തു നിന്നും എത്തിയവരും. ഒരാള്‍ എയര്‍ ഇന്ത്യ സ്റ്റാഫും ഒരാള്‍ ഹെല്‍ത്ത് വര്‍ക്കറുമാണ് .കോഴിക്കോട് ചികിത്സയിലിരുന്ന സുലേഖ മരിച്ചു. ഇതോടെ കേരളത്തില്‍ കൊവിഡ് മരണം പത്തായി. ഇതുവരെ 1326 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 708 പേര് ഇപ്പോള്‍ ചികിത്സയിലാണ്. 139661 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
വീടുകളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 138397 പേര് ഉണ്ട്. 1246 പേര് ആശുപത്രികളിലാണ്. 174 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 68979 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 65273 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുന്‍ഗണനാ വിഭാഗത്തിലെ 13470 സാമ്പിളുകള്‍ ശേഖരിച്ചു. 13037 എണ്ണം നെഗറ്റീവാണ്.
ആകെ 121 ഹോട്ട്സ്പോട്ടുകള്‍ ഇപ്പോള്‍. ഉണ്ട് പുതുതായി പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ അഞ്ച് ഹോട്ട്സ്പോട്ടുകള്‍. ഒന്‍പത് മലയാളികള്‍ വിദേശത്ത് ഇന്ന് മരിച്ചു.
210 പേര് ഇങ്ങനെ ഇതുവരെ മരിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും മലയാളികള്‍ മരിക്കുന്നു. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കാണാനാവാത്ത സ്ഥിതിയാണ്. വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു