ദാരിദ്യ്രരേഖയ്ക്ക് താഴെ ഉള്ളതും, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിവിധ ധനസഹായ പദ്ധതികളിൽ ഉൾപ്പെടാതെ പോയവരുമായ 14 ലക്ഷത്തോളം പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുന്ന ആയിരം രൂപയുടെ ധനസഹായം കേന്ദ്ര സർക്കാർ നല്കുന്നതാണെന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ്. രാജേഷിന്റെ കല്ലുവച്ച നുണ അതുപോലെ ആവർത്തിച്ച് ജനം ടിവിയും രംഗത്തെത്തി.
തിരുവനന്തപുരത്തു ചെന്തിട്ടയിലാണ് സംഭവം. സംസ്ഥാന സർക്കാർ സഹകരണ ബാങ്കുകൾ മുഖേന വിതരണം ചെയ്യാൻ തീരുമാനിച്ച ആയിരം രൂപയുടെ ധനസഹായം ചെന്തിട്ടയിൽ വ്യാപാരഭവനിൽ വച്ചാണ് വിതരണം ചെയ്തത്. ആളുകളുടെ ബാഹുല്യം ഉണ്ടായപ്പോൾ സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്ക് ടോക്കൺ ഏർപ്പെടുത്തി. ടോക്കൺ ലഭിച്ച ഗുണഭോക്താക്കൾ അവരുടെ ഊഴം എത്തുന്നത് വരെ റോഡിൽ നിൽക്കേണ്ട സ്ഥിതി ഉണ്ടായപ്പോൾ സമീപത്തെ സിപിഎം ഓഫീസ് അവർക്ക് ഇരിക്കുന്നതിനായി തുറന്ന് പ്രവർത്തകർ എത്തി തുറന്ന് കൊടുത്തു . ഇതിനിടെ ധനസഹായ വിതരണം ഒരു സംഘം ആർഎസ്എസ് ബിജെപി ഗൂണ്ടകൾ എത്തി തടസപ്പെടുത്തി. സംഘർഷസാധ്യത കണക്കിലെടുത്തു നിരവധി പേർക്ക് കിട്ടേണ്ട ധനസഹായം ചെന്തിട്ടയിൽ താൽക്കാലികമായി നിർത്തിവച്ചു. കാത്തു നിന്ന പാവപെട്ട ആളുകളെ കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും , സിപിഎം ഓഫീസ് ആക്രമിക്കാൻ ശ്രമിയ്ക്കുകയും ചെയ്തു. ഇതിന് തൊട്ടു പിന്നാലെ ബിജെപി ജില്ല പ്രസിഡന്റ് പ്രസ്താവനയുമായി വന്നു. ആയിരം രൂപയുടെ ധനസഹായം നൽകുന്നത് കേന്ദ്ര സർക്കാർ ആണെന്നും, അത് സിപിഎം ഓഫീസിൽ വച്ച് വിതരണം നടത്തിയതിനെ ആണ് ചോദ്യം ചെയ്തതെന്നും ആയിരുന്നു രാജേഷിന്റെ പ്രസ്താവന. പെരുംനുണയനാണു താൻ എന്ന് പരസ്യമായി പറയുന്ന പോലെയായി രാജേഷിന്റെ പ്രസ്താവന. ജന്മഭൂമി, ജനം ടിവി വാർത്തകളിലും ഇതേ നുണ ആവർത്തിച്ചു. ഗ്രൂപ് പോരും, ലഹരിമാഫിയ ബന്ധങ്ങളും കൂടാതെ മുൻപ്രസിഡന്റിന്റെ ഗൂണ്ടകളുടെ നിയന്ത്രണത്തിൽ കൂടെ ആയിപോയ തിരുവനന്തപുരം ജില്ലയിലെ ബിജെപി യെ രക്ഷിച്ചെടുക്കാനും വെള്ളപൂശാനും പുതിയ പ്രസിഡന്റ് കിണഞ്ഞു ശ്രമിയ്ക്കുകയാണ്. നിൽക്കക്കള്ളി ഇല്ലാതായ രാജേഷ് എന്തും വിളിച്ച് കൂവുന്ന മനസികാവസ്ഥയിലാണെന്നു സിപിഎം പ്രവർത്തകർ പറയുന്നു. സത്യാവസ്ഥ ബോധ്യപ്പെട്ട ജനങ്ങൾക്കിടയിൽ മുഖംനഷ്ട്ടപെട്ട് നിൽക്കുകയാണ് ബിജെപി.