ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ വിവിഐപികൾക്ക്‌ സഞ്ചരിക്കാൻ പുതിയ വിമാനം വാങ്ങുന്നു: സീതാറാം യെച്ചൂരി

കോവിഡ്‌ മഹാമാരിയിൽ കഷ്ടപ്പെടുന്ന ജനങ്ങൾക്ക്‌ ആശ്വാസം പകരുന്നതിനു പകരം ഇന്ധനവില കൂട്ടി  ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്‌ മോഡിസർക്കാർ ചെയ്യുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. പെട്രോൾ, ഡീസൽവില തുടർച്ചയായ മൂന്നാംദിവസവും വർധിപ്പിച്ചു. നേരത്തെ നികുതി പതിന്മടങ്ങ്‌ കൂട്ടി. ലജ്ജാകരമാണ്‌ ഈ സ്ഥിതി.

കുടിയേറ്റത്തൊഴിലാളികളും കർഷകരും ദുരിതത്തിൽ കഴിയുമ്പോൾ പ്രധാനമന്ത്രി അടക്കമുള്ള വിവിഐപികൾക്ക്‌ സഞ്ചരിക്കാൻ 8458 കോടി രൂപയ്‌ക്ക് രണ്ട്‌ ‌ പുതിയ വിമാനം വാങ്ങുന്നു. സ്വാശ്രയത്വം പറയുന്നവർക്ക്‌ സ്വന്തം യാത്രകൾക്ക്‌ വേണ്ടത്‌ വിദേശവിമാനങ്ങളാണെന്നും യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു.

10-Jun-2020